കോട്ടയം പാമ്പാടി കുര്യാക്കോസ് ഗ്രിഗോറിയോസ് കോളേജിൽ റൂസ രണ്ടാംഘട്ട സാമ്പത്തിക സഹായത്തോടെയുള്ള നിർമ്മാണ-നവീകരണ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു.


കോട്ടയം: കോട്ടയം പാമ്പാടി കുര്യാക്കോസ് ഗ്രിഗോറിയോസ് കോളേജിൽ റൂസ രണ്ടാംഘട്ട സാമ്പത്തിക സഹായത്തോടെയുള്ള നിർമ്മാണ- നവീകരണ പദ്ധതികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു.

 

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും മികവിന്റെ പാതയിൽ മുന്നേറികൊണ്ടിരിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു. അക്കാദമിക് ബ്ലോക്കും നവീകരിച്ച സെമിനാർ ഹാളും വിദ്യാർത്ഥി സമൂത്തിനായി മന്ത്രി തുറന്നു കൊടുത്തു. റൂസ ഫണ്ട് 1 കോടി രൂപ ഉൾപ്പെടെ ഒരു കോടി 10 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണ നവീകരണ പണികൾ പൂർത്തീകരിച്ചിരിക്കുന്നത്.

 

അക്കാദമിക് ബ്ലോക്ക് നിർമ്മാണത്തിന് 82.65 ലക്ഷം രൂപയും സെമിനാർ ഹാൾ നവീകരണത്തിന് 27.92 ലക്ഷം രൂപയുമാണ് ചെലവായത്.