കോട്ടയം ജില്ലയിൽ ഈ വർഷം ഓൺലൈനായി നൽകിയത് 6.62 ലക്ഷം റവന്യൂ സർട്ടിഫിക്കറ്റുകൾ.


കോട്ടയം: ജില്ലയിൽ ഈ വർഷം റവന്യൂവകുപ്പ് 6.62 ലക്ഷം സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നൽകിയതായി ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ. സദ്ഭരണവാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ വിലയിരുത്തുകയായിരുന്നു കളക്ടർ. 

 

 ജനുവരി ഒന്നു മുതൽ ഡിസംബർ 22 വരെയുള്ള കണക്കു പ്രകാരം റവന്യൂ വകുപ്പ് 118689 കൈവശാവകാശ സർട്ടിഫിക്കറ്റുകളും 353632 വരുമാനസർട്ടിഫിക്കറ്റുകളും 37091 ജാതി സർട്ടിഫിക്കറ്റുകളും 27003 കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ട്. 14012 ആണ് മൈനോറിറ്റി സർട്ടിഫിക്കറ്റുകളുടെ എണ്ണം. 20804 നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസിൽ നിന്നും ഇതുവരെ 12245 റേഷൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. 

ഇതിൽ 5397 പി.എച്ച്.എച്ച് കാർഡുകളും 5572 എൻ.പി.എൻ.എസ് കാർഡുകളും 219 എൻ.പി. ഐ കാർഡുകളുമുണ്ട്. അതിദരിദ്രർക്കായി 138 കാർഡുകളാണ് വിതരണം ചെയ്തത്. ജില്ലയിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ വഴി 4028 പേർക്ക് വാർധക്യകാല പെൻഷനും 1102 വിധവ പെൻഷനും നൽകിയിട്ടുണ്ട്.