കോട്ടയം: കോട്ടയം ജില്ലയിലെ ക്രമസമാധാനപാലനം വിലയിരുത്തുന്നതിന്റെ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലയിൽ സന്ദർശനം നടത്തി. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിയ അദ്ദേഹം ജില്ലയിലെ സ്റ്റേഷന്‍ എസ്.എച്ച്.ഓ മാരുമായി കൂടിക്കാഴ്ച നടത്തുകയും ഹൈവേ പെട്രോളിങ്ങിൽ പരിശോധന നടത്തുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനും സേവനങ്ങള്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള പോലീസ് ആവിഷ്കരിച്ച CEED ( Centre for Employee Enhancement and Development ) പദ്ധതിയുടെ എറണാകുളം റേഞ്ച് തല ഉദ്ഘാടനം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നിർവഹിക്കുകയും ചെയ്തു.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാർ എം. ആർ, സൗത്ത് സോൺ ഐ.ജി. പി പ്രകാശ്, എറണാകുളം റേഞ്ച് ഡി. ഐ.ജി നീരജ് കുമാർഗുപ്ത എന്നിവരും സംസ്ഥാന പോലീസ് മേധാവിയോടൊപ്പം ഉണ്ടായിരുന്നു.