ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് കോട്ടയം സ്വദേശികളായ ഇരുചക്ര വാഹന യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം, അപകടം പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുന്


ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് കോട്ടയം സ്വദേശികളായ ഇരുചക്ര വാഹന യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴയിൽ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ ഇന്ന് പുലർച്ചെ ആലപ്പുഴ തലവടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ആലപ്പുഴ ഡി സി ആർ ബി. ഡി വൈ എസ് പി യുടെ വാഹനമാണ് ഇടിച്ചത്. അപകട സമയം ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. റോഡിനു സമീപമുണ്ടായിരുന്ന വീടിന്റെ മതിൽ ഇടിച്ചു തകർത്താണ് പോലീസ് വാഹനം നിന്നത്.