ബെംഗളൂരുവിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ എട്ടാം നിലയിൽ നിന്നും താഴെ വീണു കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം, മരിച്ചത് വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ


കോട്ടയം: ബെംഗളൂരുവിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ എട്ടാം നിലയിൽ നിന്നും താഴെ വീണു കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. കോട്ടയം വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയം വടവാതൂർ വള്ളോംപറമ്പിൽ വി.ടി സോമൻ കുട്ടിയുടെ മകൻ ശരൺ ജി. സോമൻ (26) ആണ് മരിച്ചത്.

   

 ബാംഗ്ലൂരിൽ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു ശരൺ. ഞായറാഴ്ച്ച വൈകുന്നേരം 5 മണിയോടെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ എട്ടാം നിലയിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ ശരൺ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് കോട്ടയത്ത് എത്തിക്കും. 

മാതാവ് പൊന്നമ്മ കെ.പി, (കെ എസ് എഫ് ഇ മണർകാട്) ശരത്ത് വി. സോമൻ, ശ്യാം വി. സോമൻ, ശ്രാവൺ വി. സോമൻ എന്നിവരാണ് സഹോദരങ്ങൾ.