സംഭരിച്ച നെല്ലിന്റെ പണം നൽകി കോട്ടയം ജില്ലയിലെ നെൽകർഷകരുടെ ദുരിതം അവസാനിപ്പിക്കണം; ബാബു വീട്ടിക്കൽ.


പള്ളിക്കത്തോട്: കോട്ടയം ജില്ലയിലെ നെൽ സംഭരണത്തിലുള്ള അപാകത നീക്കി കർഷകരുടെ പണം നൽകുവാൻ സർക്കാർ തയ്യാറാവണമെന്ന് ബി ഡി ജെ എസ് കോട്ടയം ജില്ലാ കമ്മിറ്റി അംഗം ബാബു വീട്ടിക്കൽ പറഞ്ഞു. 

പള്ളിക്കത്തോട് നടന്ന കാഞ്ഞിരപ്പള്ളി മണ്ഡലം കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കർഷകർക്ക് കിട്ടാനുള്ളത് ഏതാണ്ട് 34.83 കോടി രൂപയാണ് എന്നും കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം താലൂക്കിലെ കർഷകരുടെ ദുരിതം കണ്ടില്ലെന്നു നടിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. 

സർക്കാരിൽ നിന്നും ഫണ്ട്‌ ലഭിക്കുവാനുള്ള കാല താമസമാണ് കർഷകരുടെ പണം നൽകുവാൻ കഴിയാത്തതെന്നാണ് പാഡി മാനേജരുമായി ബന്ധപ്പെട്ടപ്പോൾ അറിയുവാൻ കഴിഞ്ഞത് എന്നും എത്രയും പെട്ടെന്ന് അനിശ്ചിതാവസ്ഥ നീക്കി കർഷകരുടെ ദുരിതം നീക്കുവാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ബി ഡി ജെ എസ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.