കുഷ്ഠരോഗ നിർമാർജ്ജന ദിനം ആചരിച്ചു.


കോട്ടയം: കുഷ്ഠരോഗ നിർമാർജന ദിനം ആചരിച്ചു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് കുഷ്ഠരോഗ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലെ എല്ലാ സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും കുഷ്ഠരോഗപ്രതിജ്ഞ ചൊല്ലി. 

ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായ ഫ്രാൻസിസ് സാവിയോ, അനിൽ ഉമ്മൻ, ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, ശിരസ്തദാർ എൻ.എസ്. സുരേഷ്‌കുമാർ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.