ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആദരം.


കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്ത് മോസ്‌കോ വാർഡിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും യൂസർ ഫീസ് പിരിക്കുന്നതിലും 100 ശതമാനം നേട്ടം കൈവരിച്ച ഹരിതകർമസേനാംഗങ്ങൾക്ക് ആദരം. കുറിച്ചി ഗ്രാമപഞ്ചായത്തിൽ നടന്ന അനുമോദനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു.

 

 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡായ മോസ്‌കോയിലെ ഹരിത കർമ്മസേന അംഗങ്ങളായ കെ. ആർ. രഞ്ചു, അജിത സതീഷ്, വാർഡ് മെമ്പർ സുമ എബി, ഹരിത സഹായ സംഘടനയായ എസ്.ഇ.യു.എഫ്. പ്രതിനിധി സഞ്ചു മനോജ് എന്നിവരെ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. വൈസ് പ്രസിഡന്റ് അനീഷ് തോമസ് അധ്യക്ഷനായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീതാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി എസ്. ആർ. പ്രമീള, ഗ്രാമപഞ്ചായത്തംഗങ്ങളായ പൊന്നമ്മ സത്യൻ, സിന്ധു സജി, ഷീനാമോൾ, സ്മിത ബൈജു, ബിജു എസ് മേനോൻ, ലൂസി ജോസഫ്, കൊച്ചുറാണി ജോസഫ്, കെ. ആർ. ഷാജി, വിജു പ്രസാദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശാലിനി സുരാജ്, ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി ദേവി ദിലീപ് എന്നിവർ പ്രസംഗിച്ചു. ഹരിത സഹായ സംഘടനാ പ്രതിനിധി ലിൻസി പോൾ ശുചിത്വ സന്ദേശം നൽകി.