കൂട്ടിക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി അഡ്വ. കെ.രാജൻ നിർവഹിക്കും.


മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ നിർവഹിക്കും. പഴയ വില്ലേജ് ഓഫീസ് പൊളിച്ച് മാറ്റിയാണ് കൂട്ടിക്കല്ലിൽ എം.എൽ എ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ ഒറ്റ നില കെട്ടിടം പണിതത്.

 

 1420 ചതുരശ്ര അടിയോട് കൂടിയ പുതിയ കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. നാല് മുറികളും ഹാളും നാല് ശുചി മുറികളും അടങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണം നിർമ്മിതി കേന്ദ്രമായിരുന്നു.