കൂവപ്പള്ളി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും.

 

 പഴയ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയാണ് 1440 ചതുരശ്ര അടിയിൽ പുതിയ ഒറ്റനില കെട്ടിടം വില്ലേജ് ഓഫീസിനായി പണിതത്. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തിൽ നാല് മുറികളും ഹാളും നാല് ശുചി മുറികളും ഉണ്ട്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമാണചുമതല.