ദൂരദർശന്റെ പ്രാദേശിക കേന്ദ്രങ്ങൾ കാലാനുസൃതമായി പരിഷ്‌കരിച്ച് ഉടൻ തന്നെ പുനരവതരിപ്പിക്കും; അഡ്വ.ഡോ. എൽ. മുരുകൻ.


കോട്ടയം: ദൂരദർശന്റെ പ്രാദേശിക കേന്ദ്രങ്ങൾ കാലാനുസൃതമായി പരിഷ്‌കരിച്ച് ഉടൻ തന്നെ പുനരവതരിപ്പിക്കുമെന്ന് കേന്ദ്ര വാർത്താവിതരണപ്രക്ഷേപണകാര്യ സഹമന്ത്രി അഡ്വ.ഡോ. എൽ. മുരുകൻ.

 

 മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (ഐഐഎംസി) പാമ്പാടിയിലെ ദക്ഷിണേന്ത്യൻ ക്യാംപസ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ദൂരദർശന്റെ തമിഴ് പ്രാദേശിക ചാനലിന്റെ നവീകരിച്ച പതിപ്പ് ഈ വർഷം ഏപ്രിലോടെ സംപ്രേക്ഷണം തുടങ്ങുമെന്നും ക്യാംപസിൽ വിദ്യാർഥികളുമായി നടത്തിയ ചോദ്യോത്തര വേളയ്ക്കിടെ അദ്ദേഹം പറഞ്ഞു.