എരുമേലി പേട്ടതുള്ളലിനെത്തുന്ന അയ്യപ്പഭക്തർക്ക് വിപുലമായ യാത്രാ സൗകര്യമൊരുക്കി കെ എസ് ആർ ടി സി.


എരുമേലി: എരുമേലി പേട്ടതുള്ളലിനെത്തുന്ന അയ്യപ്പഭക്തർക്ക് വിപുലമായ യാത്രാ സൗകര്യമൊരുക്കി കെ എസ് ആർ ടി സി. എരുമേലി കെ എസ് ആർ ടി സി യൂണിറ്റിൽ നിന്നും പമ്പക്കും, തിരിച്ചും കൃത്യമായ ഇടവേളകളിൽ മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും പമ്പ-എരുമേലി സർവ്വീസ് ക്രമീകരിച്ചതായും അധികൃതർ അറിയിച്ചു.

 

 കൂടാതെ കോട്ടയം, കുമളി,എറണാകുളം യൂണിറ്റിലെ ബസുകളും എരുമേലി വഴി പമ്പയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.  24 മണിക്കൂറും ഇടതടവില്ലാതെ പമ്പ-എരുമേലി സർവീസുകൾ അയ്യപ്പഭക്തർക്കായി കെ എസ് ആർ ടി സി സജ്ജമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

കെ എസ് ആർ ടി സി എരുമേലി ഫോൺ: 0482-8212345

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.