രശ്മിയുടെ കുടുംബത്തിന് സഹായങ്ങൾ നൽകാൻ ഒപ്പം ഉണ്ടാകും, ഭക്ഷ്യ വിഷബാധയേറ്റു മരിച്ച കോട്ടയം സ്വദേശിനി രശ്മിയുടെ മാതാപിതാക്കളെ മന്ത്രി വി എൻ വാസവൻ സന്ദർശി


കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റു മരിച്ച മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫിസറും കോട്ടയം കിളിരൂർ സ്വദേശിനിയുമായ രശ്മി രാജ് (33) ന്റെ മാതാപിതാക്കളെ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. രശ്മിയുടെ കുടുംബത്തിന് സഹായങ്ങൾ നൽകാൻ ഒപ്പം ഉണ്ടാകുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

 

 അത്യന്തം വേദനാജനകമായ അവസ്ഥയാണ് ഭക്ഷ്യവിഷബാധയേറ്റു മരണമടഞ്ഞ കിളിരൂർ സ്വദേശി രശ്മിയുടെ കുടുബത്തിന്റേത്. രോഗികളായ മാതാപിതാക്കളുടെ ആശ്രയമായിരുന്നു മകൾ, രോഗബാധിതരായ മാതാപിതാക്കളങ്ങുന്ന കുടുംബത്തിൻ്റെ ഏക വരുമാന മാർഗം ആയിരുന്നു രശ്മിയെന്നും രശ്മിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. 

കോട്ടയത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച നേഴ്സായ യുവതി മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്നു സ്ഥിരീകരിച്ചിരുന്നു  ഭക്ഷ്യവിഷബാധയേറ്റാണ് യുവതി മരിച്ചതെന്ന് രാസപരിശോധന ഫലത്തിൽ വ്യക്തമായി. ഇതേത്തുടർന്ന് കോട്ടയം സംക്രാന്തിയിലെ ഹോട്ടൽ പാർക്കിലെ കുക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കോട്ടയം സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്കോളം ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം നേഴ്സായിരുന്നു രശ്മി.