മുണ്ടത്താനം അങ്കണവാടി സ്മാർട്ടാക്കി


കോട്ടയം: കങ്ങഴ ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്നാം വാർഡിലെ മുണ്ടത്താനം ഇടയപ്പാറ അങ്കണവാടി സ്മാർട്ടാക്കി ഉദ്ഘാടനം ചെയ്തു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം അധ്യക്ഷത വഹിച്ചു.

 

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എം. മാത്യു,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോൻസൺ പൗലോസ്, ഷിബു ഫിലിപ്പ്, അന്നമ്മ ടീച്ചർ, പ്ലാൻ കോ - ഓഡിനേറ്റർ ഗിരീഷ് , അങ്കണവാടി ടീച്ചർ സൂസമ്മ ജോൺ എന്നിവർ പങ്കെടുത്തു. 

അങ്കണവാടിയുടെ ഭിത്തികളിൽ ഭംഗിയുള്ള ചിത്രങ്ങളും, സ്മാർട്ട് ടിവിയും, കുട്ടികൾക്ക് കിടക്കാൻ പുത്തൻ റബർപായകളും, മേശകളും കസേരകളും, ബോർഡ്, ആൽഫബെറ്റ് ടേബിൾ, കളിപ്പാട്ടങ്ങൾ സീസോ, ഊഞ്ഞാൽ, പന്തുകൾ ഉൾപ്പെടെ എന്നിവയെല്ലാം സ്മാർട്ട് അങ്കണവാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് നവീകരിച്ചത്.