നവീകരിച്ച കരുനെച്ചി ഭാഗം റോഡ് ഉദ്ഘാടനം ചെയ്തു.


ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ പുനർനിർമിച്ച അരീക്കര കരുനെച്ചി ഭാഗം റോഡിന്റെ  ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. ജലജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ളപൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡ് എം.എൽ.എ. ഫണ്ടിൽ നിന്നുള്ള ഏഴു ലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമിച്ചത്. 

ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള, പഞ്ചായത്തംഗങ്ങളായ വി.ടി. സുരേഷ്, ബിനു ജോസ്, കെ.എം. തങ്കച്ചൻ, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, ന്യൂജന്റ് ജോസഫ്, പ്രദേശവാസികളായ എം.സി. കുര്യാക്കോസ്, അനിൽ ചന്ദ്രസദനം, സാബു പടിഞ്ഞാറേൽ, വിജയകുമാർ വെള്ളാക്കൽ, ഫിലിപ്പ് കോഴിപ്പറമ്പത്ത്, രാജൻ മണിമലപുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.