തദ്ദേശ ഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ 4 ഗ്രാമപഞ്ചായത്ത് വാർഡുകൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്.


കോട്ടയം: തദ്ദേശ ഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലാണ് കോട്ടയം ജില്ലയിലെ 4 ഗ്രാമപഞ്ചായത്ത് വാർഡുകൾ.

കോട്ടയം ജില്ലയിലെ കടപ്ലാമറ്റം, വെളിയന്നൂർ, എരുമേലി, പാറത്തോട് ഗ്രാമപഞ്ചായത്തുകളിൽ ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് എന്നിങ്ങനെ നാലു വാർഡുകളിലേക്കാണ് ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധന നാളെ നടക്കും. ഫെബ്രുവരി 13 വരെ പത്രിക പിൻവലിക്കാം. ഫെബ്രുവരി 28നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് ഒന്നിനും.