കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ വസ്ത്ര വ്യാപാര കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്കും ജീവനക്കാരനും പരിക്ക്.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ വസ്ത്ര വ്യാപാര കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്കും ജീവനക്കാരനും പരിക്ക്.

കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റൈൽസിൽ വസ്ത്രം വാങ്ങാനെത്തിയ ചിറക്കടവ് മണ്ണംപ്ലാക്കൽ കങ്ങഴപ്പറമ്പിൽ ജോസി ഓടിച്ചിരുന്ന കാറാണ് നിയന്ത്രണംവിട്ട് കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറിയത്. വാഹനം തിരിക്കുന്നതിനിടെ ആക്സിലേറ്ററിൽ ചെരുപ്പ് കുടുങ്ങിയതിനെ തുടർന്നാണ് വാഹനം നിയന്ത്രണംവിട്ട് കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറിയത്.

അപകടത്തിൽ ജോസിക്കും കടയിലെ ജീവനക്കാരൻ പൂഞ്ഞാർ സ്വദേശിയായ കിഴക്കേക്കോട് ജസ്റ്റിനും പരിക്കേറ്റിട്ടുണ്ട്.