ശബരിമല തീര്‍ഥാടനം: വകുപ്പുകളെ ദേവസ്വം മന്ത്രി ആദരിച്ചു.


ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഫലകം നല്‍കി ആദരിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിനുവേണ്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദ്യ ആദരവ് ഏറ്റുവാങ്ങി.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനു വേണ്ടി കോട്ടയം മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍ ആദരവ് ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടം കോട്ടയം, ജില്ലാഭരണകൂടം ഇടുക്കി, ജില്ലാ ഭരണകൂടം ആലപ്പുഴ, പോലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, എക്‌സൈസ്, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍(മെഡിക്കല്‍ കോളജസ്), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ഹോമിയോപ്പതിക് മെഡിസിന്‍, ഇന്ത്യന്‍ റെയില്‍വേസ്, ബിഎസ്എന്‍എല്‍, പൊതുമരാമത്ത് നിരത്തു വിഭാഗം, പൊതുമരാമത്ത് കെട്ടിട വിഭാഗം, പൊതുമരാമത്ത് എന്‍എച്ച് വിഭാഗം, പൊതുമരാമത്ത് ഇലക്ട്രിക്കല്‍, പൊതുമരാമത്ത് ഇലക്ട്രോണിക്‌സ്, മോട്ടോര്‍ വാഹന വകുപ്പ്, റവന്യു വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, ഐആന്‍ഡിപിആര്‍ഡി, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഭക്ഷ്യപൊതുവിതരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭൂജലവകുപ്പ്, ലീഗല്‍ മെട്രോളജി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, തദ്ദേശസ്വയംഭരണ വകുപ്പ്, മേജര്‍ ഇറിഗേഷന്‍ വകുപ്പ്, ടൂറിസം വകുപ്പ്, കെഎസ്ടിപി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, അയ്യപ്പസേവാസംഘം, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികള്‍ ദേവസ്വം വകുപ്പ് മന്ത്രിയില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി.