ഏറ്റുമാനൂരിൽ പഴകിയ മീനുമായി എത്തിയ ലോറി ആരോഗ്യ വകുപ്പ് പിടികൂടി.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പഴകിയ മീനുമായി എത്തിയ ലോറി ആരോഗ്യ വകുപ്പ് പിടികൂടി. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ കണ്ടെയിനർ ലോറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നഗരസഭ ആരോഗ്യ വിഭാഗത്തിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ആരോഗ്യ വിഭാഗം വാഹനത്തിൽ നിന്നും പഴകിയ മീൻ പിടികൂടുകയായിരുന്നു. വാഹനത്തിൽ പകുതിയോളം ലോഡ് പഴകിയ മീൻ വിവിധ പെട്ടികളിലായി സൂക്ഷിച്ചിരുന്നത് ആരോഗ്യ വകുപ്പ് പിടികൂടി. പ്രാദേശിക മാർക്കറ്റിൽ വിൽപ്പനയ്ക്കായി എത്തിച്ചതാകാം ഇതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിഗമനം. വാഹനത്തിൽ നിന്നും മറ്റു ഏതെങ്കിലും സ്ഥലത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കാൻ ആരോഗ്യ വകുപ്പ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.