കോട്ടയം: നൂതന ഹൃദയ ശസ്ത്രക്രിയ ടാവി വിജയകരമായി പൂർത്തീകരിച്ച കോട്ടയം മെഡിക്കൽ കോളജിലെ മെഡിക്കൽ സംഘത്തെ മന്ത്രിമാർ അഭിനന്ദിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ഏറ്റുമാനൂർ എം എൽ എ യും സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രിയുമായ വി.എൻ. വാസവൻ എന്നിവർ അഭിനന്ദനം അറിയിച്ചു മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ഡോ. വി.എൽ. ജയപ്രകാശും അടങ്ങിയ സംഘത്തെ മന്ത്രിമാർ ഫോണിൽ അഭിനന്ദനം അറിയിച്ചു.
രാജ്യാന്തര നിലവാരത്തിലേക്കുയരുന്ന മെഡിക്കൽ കോളജിന് കുതിപ്പു പകരാൻ ഇതുപകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.