കുംഭമാസ പുജകൾക്കായി ശബരിമല നട നാളെ തുറക്കും.


ശബരിമല: കുംഭമാസ പുജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര നട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി 17 ന് രാത്രി പത്തിന് നട അടയ്ക്കും.

ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി ജയരാമൻ നമ്പൂതിരിക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിയിക്കും. വെർച്വൽ ക്യൂ ബുക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.