ചങ്ങനാശ്ശേരി: മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ ശേഷം വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടര്‍ന്ന അഫ്ഗാൻ പൗരൻ ചങ്ങനാശ്ശേരിയിൽ അറസ്റ്റിൽ.
അഹ്മദ് നസീർ ഒസ്മാനി(24) എന്ന അഫ്ഗാൻ പൗരനാണ് അറസ്റ്റിലായത്. ചങ്ങനാശേരി ളായിക്കാടുളള ഹോട്ടലിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഒസ്മാനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുത്തു. ഡൽഹി,ബാംഗ്ലൂർ എന്നിവിടങ്ങളിൽ താമസിച്ച ശേഷമാണ് ഇയാൾ ളായിക്കാടുളള ഹോട്ടലിൽ ജോലിക്ക് എത്തിയത്.