കോട്ടയം: ഇനി ATM എന്നതിന്റെ നിർവ്വചനം എനി ടൈം മിൽക്ക് എന്ന് തിരുത്തി വായിച്ചാലും തരക്കേടില്ല, അതെ, ഇനി 24 മണിക്കൂറും ശുദ്ധമായ പാൽ ലഭ്യമാക്കി ഓട്ടോമാറ്റിക് മിൽക് വൈൻഡിങ് മെഷീൻ പെരുമാനൂർകുളത്ത് സ്ഥാപിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരം കോട്ടയം വടവാതൂർ ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ പെരുമാനൂർകുളം എൻഎസ്എസ് കരയോഗം കെട്ടിടത്തിലാണ് 24 മണിക്കൂറും ശുദ്ധമായ പാൽ ലഭ്യമാക്കി ഓട്ടോമാറ്റിക് മിൽക് വൈൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.
10 രൂപ നിരക്ക് മുതൽ പണമായും പേയ്‌മെന്റ് ആപ്പുകൾ വഴിയും റീചാർജ്ജ് കാർഡ് ഉപയോഗിച്ചും പാൽ വാങ്ങാവുന്നതാണ്. 18 നു നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓട്ടോമാറ്റിക് മിൽക് വൈൻഡിങ് മെഷീൻ ഉത്‌ഘാടനം ചെയ്യും. ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിക്കും. എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.