പാലാ അൽഫോൻസാ കോളേജ് വിദ്യാർത്ഥിനിക്ക് ആസാദി കാ അമൃതോത്സവ് ദേശീയഗീത് മത്സരത്തിൽ 5 ലക്ഷം രൂപ സമ്മാനം, കേരളത്തിൽ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയായി അന


പാലാ: പാലാ അൽഫോൻസാ കോളേജ് വിദ്യാർത്ഥിനിക്ക് ആസാദി കാ അമൃതോത്സവ് ദേശീയഗീത് മത്സരത്തിൽ 5 ലക്ഷം രൂപ സമ്മാനം. ആസാദി കാ അമൃതോത്സവിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയതലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ ആണ് ഇടുക്കി കുളമാവ് കല്ലുകാട്ട് കെ ജി രാജുവിൻ്റെയും ലേഖയുടെയും മകളും പാലാ അൽഫോൻസാ കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയുമായ അനഘ രാജു രണ്ടാം സ്ഥാനം നേടിയത്. 

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയാണ് അനഘ രാജു. ഇന്ത്യയെ സ്ത്രീയോടു ഉപമിച്ചു കൊണ്ട് ഇംഗ്ലീഷിൽ രചിച്ച കവിതയാണ് അനഘയ്ക്ക് സമ്മാനം നേടിക്കൊടുത്തത്. ഇന്ത്യയും സ്ത്രീകളും പ്രതിസന്ധികളെ തരണം ചെയ്യുന്നത് വ്യക്തമാക്കിയാണ് കവിത രചിച്ചിട്ടുള്ളത്. 

പാലാ അൽഫോൻസാ കോളജിലെ എൻ സി സി കേഡറ്റ് കൂടിയാണ് അനഘ രാജു. അഖിലയാണ് അനഘയുടെ സഹോദരി.