കോട്ടയം: കോട്ടയം ക്നാനായ കാത്തോലിക്ക അതിരൂപതയുടെ കാരുണ്യത്തിന്റെ മുഖമായി മാറിയ കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റിന്റെ നാലാമത്തെ ആശുപത്രിയായ കാരിത്താസ് ഫാമിലി ഹോസ്പിറ്റൽ നാളെ കളത്തിപ്പടിയിൽ പ്രവർത്തനം ആരംഭിക്കും.
1962ൽ തെള്ളകത്ത് പ്രവർത്തനമാരംഭിച്ച ആശുപത്രി 2021ൽ കാരിത്താസ് കെ.എം.എം. ഹോസ്പിറ്റലായി പുത്തനങ്ങാടിയിലും 2022ൽ കാരിത്താസ് എച്ച്.ഡി.പി. ഹോസ്പിറ്റലായി കൈപ്പുഴയിലും ആതുരശുശ്രൂഷാകേന്ദ്രങ്ങൾ സ്ഥാപിച്ചു. കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റിന്റെ നാലാമത്തെ ആശുപത്രിയായ കാരിത്താസ് ഫാമിലി ഹോസ്പിറ്റൽ നാളെ കോട്ടയത്ത് കളത്തിപ്പടിയിൽ പ്രവർത്തനം ആരംഭിക്കും.
നാളെയെ ലക്ഷ്യം വച്ച് ആരോഗ്യ പരിപാലന രംഗത്ത് ഇന്ന് സാധ്യമായ അതിനൂതന ചികിത്സാ സംവിധാനങ്ങളും മേന്മയേറിയ ആരോഗ്യ പരിചരണവും ഉറപ്പ് വരുത്തി സമഗ്രമായ ചികിത്സാ വിഭാഗങ്ങൾക്ക് പുറമേ കാരിത്താസിൻറെ ഹോം കെയർ സേവനം, വയോജന പരിചരണം, ഡയഗ്നോസ്റ്റിക്ക് സേവനങ്ങൾ, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ, വീഡിയോ കൺസൾട്ടേഷൻ, 24x7 അത്യാഹിത സേവനങ്ങൾ, സുതാര്യമായ പെയ്മെന്റ് സേവനങ്ങൾ എന്നിവ സംയോജിപ്പിച്ച് കോട്ടയം ജില്ലയിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം മുന്നിൽ കണ്ട് ഒരുക്കിയിട്ടുള്ളതാണ് കാരിത്താസ് ഫാമിലി ഹോസ്പിറ്റൽ എന്ന് കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.