ക്ലീൻ നെല്ലിയാമ്പതി കാമ്പയിനുമായി എരുമേലി എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾ.


നെല്ലിയാമ്പതി: പ്ലാസ്റ്റിക്  വിമുക്ത നെല്ലിയാമ്പതി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലീൻ നെല്ലിയാമ്പതി കാമ്പയിന്റെ ഭാഗമായി നെല്ലിയാമ്പതി ടൗണുകൾ പ്ലാസ്റ്റിക് വിമുക്തമാക്കി വിദ്യാർത്ഥികൾ രംഗത്ത്. 

എരുമേലി എം.ഇ.എസ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ 30 ലധികം വിദ്യാർത്ഥികളും 25 ലധികം സന്നദ്ധ പ്രവർത്തകരുമാണ് കാമ്പയിനിൽ പങ്കെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം നെല്ലിയാമ്പതി സർക്കിൾ ഇൻസ്പെക്ടർ ശശികുമാർ നിർവ്വഹിച്ചു. നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും ജനമൈത്രി പോലീസിന്റെയും ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്റെയും ഇതിഹാസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ്   പരിപാടി നടപ്പിലാക്കിയത്. 

കൈകാട്ടി, പുലയമ്പാറ ടൗൺ എന്നീ സ്ഥലങ്ങളിലായി 6 കിലോമീറ്റർ ദൂരമാണ് രണ്ടാം ഘട്ടത്തിൽ ക്ലീൻ ചെയ്തത്.  സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി ചിഞ്ചുമോൾ ചാക്കോ, സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ, അക്ഷര രവീന്ദ്രൻ, ജീൻഷ.ജെ.ബി, സുമിന എസ്, ജീൻസി, ഇർഷാദ് എന്നിവർ നേതൃത്വം നൽകി.