എരുമേലി പ്രിൽഗ്രിം അമിനിറ്റി സെന്ററിന് നവീകരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് മുഖേന ഒരു കോടി രൂപയുടെ ഭരണാനുമതി.


എരുമേലി: എരുമേലി പ്രിൽഗ്രിം അമിനിറ്റി സെന്ററിന് നവീകരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് മുഖേന ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. 

കേരള ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലുള്ള ഏക സ്ഥാപനമാണ് എരുമേലിയിൽ നാലര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രിൽഗ്രിം അമിനിറ്റി സെന്റർ. ഇവിടെ വർഷങ്ങളായി ശോച്യാവസ്ഥയുടെയും ജീർണ്ണതയുടെയും സാഹചര്യമാണ് നിലനിന്നു വന്നിരുന്നത്. കെട്ടിടങ്ങളെല്ലാം തന്നെ  ഉപയോഗക്ഷമമല്ലാത്ത വിധം കേടുപാടുകൾ സംഭവിച്ചിരുന്നു. 

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടും തീർത്ഥാടന കാലയളവിൽ അല്ലാത്ത കാലഘട്ടങ്ങളിൽ വിവിധ സമ്മേളനങ്ങൾക്കും വിവാഹ-വിനോദ പരിപാടികൾക്കുമെല്ലാം ഉപയുക്തമാക്കുന്ന മണിമലയാറിന്റെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്തുള്ള പിൽഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണത്തിനായാണ് സംസ്ഥാന ടൂറിസം വകുപ്പ് മുഖേന ഒരു കോടി രൂപയുടെ ഭരണാനുമതി നൽകിയിരിക്കുന്നത്.