ഏറ്റുമാനൂരിന് ഇനി ഉത്സവനാളുകൾ! ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി, ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം 28 നു.


ഏറ്റുമാനൂർ: ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. രാവിലെ തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ ബ്രഹ്മശ്രീ കണ്ഠര് രാജീവര്, മേൽശാന്തി ബ്രഹ്മശ്രീ മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് കർമ്മങ്ങൾ നടന്നത്. 

നൂറുകണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റ് കർമ്മത്തിനു സാക്ഷ്യം വഹിക്കാൻ ക്ഷേത്രത്തിൽ എത്തിയത്. ഫെബ്രുവരി 28 നു രാത്രി 12 മണിക്കാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. മാർച്ച് 2 ന് ആറാട്ടോടെയാണ് ഉത്സവം അവസാനിക്കുന്നത്. എട്ടാം ഉത്സവദിനമായ 28 നു പത്മശ്രീ ജയറാമിന്റെയും സംഘത്തിന്റെയും സ്‌പെഷ്യൽ പഞ്ചാരിമേളം നടക്കും. 

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമെത്തുന്ന ഉത്സവനാളുകൾ ആഘോഷമാക്കാനൊരുങ്ങുകയാണ് ഏറ്റുമാനൂർ.