സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് വലിയ പരിഗണന; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ.


എരുമേലി: സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് വലിയ പരിഗണന ലഭിച്ചതായി എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. 

എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി രൂപ, മുണ്ടക്കയം കൂട്ടിക്കൽ വാഗമൺ ഏന്തയാർ റോഡ് പൂർത്തീകരണത്തിന് 12 കോടി രൂപ, ശബരി ഗ്രീൻഫീൽഡ് എയർപോർട്ടിന് 2 കോടി രൂപ, ടൂറിസം കൊറിഡോറുകളുടെ വികസനത്തിന് പദ്ധതി, കൃഷിഭൂമിയിലെ വന്യമൃഗ ശല്യം തടയുന്നതിന് നടപടി, കാർഷിക മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണത്തിന് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് ധനസഹായം, കേരള റബ്ബർ കമ്പനിക്ക് 20 കോടി , 500 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ തുടങ്ങി നിരവധി പദ്ധതികളാണ് ബജറ്റിൽ ഇടം നേടിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.