കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ യൂ പി സ്‌കൂൾ പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായി.


മുണ്ടക്കയം: കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ യൂ പി സ്‌കൂൾ പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായി. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിൽ കൊമ്പുകുത്തി-മതമ്പ റോഡിനു സമീപത്തായി കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ യൂ പി സ്കൂളിനുവേണ്ടി പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയത്. 

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നബാർഡ് സ്‌ക്കിമിൽ ഉൾപ്പെടുത്തി നിർമ്മിച്ച സ്കൂളിന്റെ പുതിയ ബ്ലോക്കിന് 200  ലക്ഷം രൂപയാണ് ചിലവ്. മൂന്ന് നിലകളിലായി ആകെ 677 ച. മീറ്റർ വിസ്തീർണം വരുന്ന ഈ കെട്ടിടത്തിൽ താഴത്തെ നിലയില്‍ സ്റ്റേജ്, ഹാൾ, സ്റ്റോർ റൂം എന്നിവയും ഒന്നും രണ്ടും നിലകളില്‍ മൂന്ന് ക്ലാസ്സ്‌ മുറികള്‍ വീതവും ടോയ്ലറ്റ് ബ്ലോക്കും സ്‌റ്റെയർ റൂമും ഉള്‍പെടുത്തിയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.