കുറവിലങ്ങാട് പള്ളിയിൽ ഭക്തിസാന്ദ്രമായി കപ്പൽ പ്രദക്ഷിണം.


കുറവിലങ്ങാട്: മേ​ജ​ർ ആ​ർ​ക്കി​ എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദൈ​​വാ​ല​യമായ കുറവിലങ്ങാട് പള്ളിയിൽ ഭക്തിസാന്ദ്രമായി കപ്പൽ പ്രദക്ഷിണം. 

ആയിരക്കണക്കിന് വിശ്വാസികളാണ് ചടങ്ങുകളിൽ സംബന്ധിക്കാനും സാക്ഷികളാകാനുമായി എത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതലാളുകൾക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇ വറ്ഷത്തെ കൂടുതലാളുകളാണ് പള്ളിയിൽ മൂന്നു നോമ്പ് തിരുനാളിനു ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണത്തിനും എത്തിയത്. 

തിരുസ്വരൂപങ്ങളും വാദ്യമേളങ്ങളും ചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി. ഉച്ചയോടെ വലിയ പള്ളിയിൽ നിന്ന് തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ചെറിയ പള്ളിയിൽ എത്തി. തുടർന്ന് മാതാവിനെ വണങ്ങിയ ശേഷം നേര്ച്ച കാഴ്ചകൾ സ്വീകരിച്ചു താഴേക്ക് ഇറങ്ങുകയായിരുന്നു. ആടിയുലഞ്ഞുള്ള കപ്പലിന്റെ യാത്രയോടൊപ്പം വിശ്വാസികൾ പ്രാർത്ഥനകൾ ഉരുവിട്ടു. യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിക്കുന്ന ചടങ്ങാണ് കപ്പൽ പ്രദക്ഷിണം.