എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിനു ശേഷമെത്തുന്ന ആദ്യ മലയാള മാസത്തിൽ അയ്യപ്പ ദർശനത്തിനായി ഭക്തജനങ്ങളുടെ വൻ തിരക്ക്. കുംഭമാസ പൂജകൾക്കായി 12 നാണു ശബരിമല നട തുറന്നത്.
ഭക്തജനത്തിരക്കിലാണ് എരുമേലിയും സന്നിധാനവും. പേട്ടതുള്ളൽ പാതയിൽ വൻ ഭക്തജനത്തിരക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ഭക്തരുടെ നീണ്ടനിര താഴെ തിരുമുറ്റവും വലിയ നടപ്പന്തലും പിന്നിട്ട് ജ്യോതിർ നഗറിലേക്ക് നീണ്ടിരുന്നു. കുംഭമാസ പൂജകൾ പൂർത്തിയാക്കി 17 ന് രാത്രി പത്തിന് നട അടയ്ക്കും.