തിരുവനന്തപുരം: സംസ്ഥാനത്തെ 2021-22 ലെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ, മഹാത്മ അയ്യൻകാളി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ മന്ത്രി എം ബി രാജേഷ് ആണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് മികച്ച പഞ്ചായത്തിനുള്ള മൂന്നാം സ്ഥാനം മരങ്ങാട്ട്പള്ളി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്തായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനം എലിക്കുളത്തിന്. 18,19 തീയതികളിൽ തൃത്താലയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി അവാർഡുകൾ നൽകും.