തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള കോടിമത ആനിമൽ ബർത്ത് കൺട്രോൾ സെന്റർ വിജയകരമായി സ്ഥാപിക്കാനായത് വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്നുള


കോട്ടയം: വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്നുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള കോടിമത ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) സെന്റർ വിജയകരമായി സ്ഥാപിക്കാനായതെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ.

 

 പദ്ധതിയുടെ വിജയത്തെത്തുടർന്നു മറ്റു ജില്ലകളിൽ നിന്നുള്ള തദ്ദേശസ്ഥാപനങ്ങൾ അന്വേഷണവുമായി എത്തുന്നുണ്ട്. എ.ബി.സി. സെന്റർ യാഥാർഥ്യമാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ഒരുമിച്ചുവെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റ് തൂലിക ഹാളിൽ സംഘടിപ്പിച്ച എ.ബി.സി. ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

 

എ.ബി.സി. സെന്റർ വൻവിജയമായതിന്റെ സാക്ഷ്യമാണ് നാളിതുവരെയായി പരാതികളെന്നും ഉയർന്നുവരാത്തതിനു കാരണമെന്നും കളക്ടർ പറഞ്ഞു. എ.ബി.സി സെന്ററിന്റെ ചുമതലയുള്ള ഡോ. റിയാസിനെ ജില്ലാകളക്ടർ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയക്ടർ ഡോ.എൻ. ജയദേവൻ പ്രസംഗിച്ചു. 

പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ ഡോ.എം.കെ നാരായണൻ ക്ളാസ് നയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി പണിക്കശ്ശേരി മോഡറേറ്ററായിരുന്നു.