എരുമേലി: എരുമേലിയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ്സ് കെ എസ ആർ ടി സി ബസ്സിലും കാറിലും ഇടിച്ചു. എരുമേലി പമ്പാ പാതയിൽ മണിപ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
മുക്കൂട്ടുതറയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് മണിപ്പുഴയിൽ ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കെ എസ് ആർ ടി സി ബസ്സിലും വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചത്. എരുമേലിയിൽ നിന്നും പമ്പയിലേക്ക് ശബരിമല തീർത്ഥാടകരുമായി പോകുകയായിരുന്നു കെ എസ് ആർ ടി സി ബസ്സ്. ശബരിമല തീർത്ഥാടകരെ എരുമേലിയിൽ നിന്നും മറ്റൊരു കെ എസ് ആർ ടി സി ബസ്സ് എത്തിച്ചു പമ്പയിലേക്ക് കൊണ്ടുപോയി.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. അപകടത്തിൽ സ്വകാര്യ ബസ്സിന്റെയും കെ എസ് ആർ ടി സി ബസ്സിന്റെയും മുൻഭാഗത്തെ ചില്ലുകൾ തകർന്നു.