കൺ‌തുറന്നു ക്യാമറകൾ, ഏറ്റുമാനൂർ നഗരത്തിൽ അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും വലിയതോതിൽ കുറവ്.


ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിൽ നിരീക്ഷണ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും വലിയതോതിൽ കുറവ് വന്നിട്ടുണ്ട്. മുൻമാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്തിട്ടാണ് നഗരപരിധിയിൽ ഈ മാറ്റം.

 

 ഏറ്റുമാനൂർ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന്റെ പ്രത്യേക വികസന നിധിയിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ പത്തോളം സ്ഥലങ്ങളിലായി സ്ഥാപിച്ച അമ്പതോളം നിരീക്ഷണ ക്യാമറകള്‍ കഴിഞ്ഞമാസമാണ് പ്രവർത്തന സജ്ജമായത്. ഏറ്റുമാനൂർ സി.ഐ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ സി.ഐ ഓഫീസിൽ മുകളിലെ നിലയിലാണ് ഇതിന്റെ കൺടോൾ റും പ്രവർത്തിക്കുന്നത്.

 

24 മണിക്കൂറും ഉദ്യാഗസ്ഥരുണ്ട്.ജില്ലയിൽ ഏറ്റവും മികച്ച ക്യാമറ കൺടോളിങ്ങ് സംവിധാനമാണ് നിലവിൽ ഏറ്റുമാനൂരിൽ ഉള്ളത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിന്റെ  നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങൾ ഒരു ബൈക്ക് മോഷ്ടാവിനെ കുടുക്കിയിരുന്നു. 

ക്യാമറകൾ സ്ഥാപിക്കുന്നത് വഴി കുറ്റകൃത്യങ്ങൾ തടയുന്നതിനും, പൊലീസിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും,ആധുനികവൽക്കരിക്കാനുമാണ് ലക്ഷ്യമിട്ടത്.