റബ്‌കോ ഉത്പന്നങ്ങളുടെ പ്രദർശന-വിപണന മേള കോട്ടയത്ത്.


കോട്ടയം: പൊതുമേഖലയിൽ ഉത്പദിപ്പിക്കുന്നതിൽ ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് റബ്‌കോ ഉത്പന്നങ്ങൾ എന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കോട്ടയം ഗാന്ധിനഗർ മാളിയേക്കൽ പവലിയനിൽ നടക്കുന്ന റബ്‌കോ ഉത്പന്നങ്ങളുടെ പ്രദർശന - വിപണന മേള ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

റബ്‌കോ ഉത്പന്നങ്ങൾ വിപണിയിൽ ലോകോത്തര നിലവാരം പുലർത്തുന്നതാണ്. ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളുടെ നിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റബ്‌കോ തുടക്കം മുതൽ സ്വീകരിക്കുന്നത് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഏപ്രിൽ 8 മുതൽ 28 വരെ നടക്കുന്ന മേളയിൽ റബ്‌കോയുടെ വിവിധങ്ങളായ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ ഉൽപ്പന്നങ്ങളും നേരിട്ട് പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് മേള ലക്ഷ്യമിടുന്നത്. വിഷു, ഈസ്റ്റർ, റംസാൻ എന്നിവ പ്രമാണിച്ച് ഉത്പന്നങ്ങൾക്ക് 25 ശതമാനം വരെ വിലക്കിഴിവും റബ്‌കോ പ്രഖ്യാപിച്ചിട്ടുണ്ട്.