അഭിമാന നിമിഷം! ആർദ്ര കേരളം പുരസ്കാരം ഏറ്റുവാങ്ങി കോട്ടയം ജില്ലാ പഞ്ചായത്ത്.


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന് അഭിമാനം സമ്മാനിച്ചു ആർദ്ര കേരളം പുരസ്കാരം ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 

സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്ന്റെയും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും പക്കൽ നിന്നും പുരസ്കാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ  വി ബിന്ദുവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജിലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.