7.67 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഏറ്റുമാനൂർ ഐ.ടി.ഐയുടെ പുതിയ മന്ദിരത്തിന്റെ ഉത്‌ഘാടനം ഇന്ന്.


ഏറ്റുമാനൂർ: കിഫ്ബി വഴി 7.67 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഏറ്റുമാനൂർ ഐ.ടി.ഐയുടെ പുതിയ മന്ദിരം ഇന്ന് വൈകിട്ട് ആറുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 

മൂന്നുനിലകളിലായാണ് പുതിയ ഐ.ടി.ഐ. മന്ദിരം. രാജ്യാന്തര നിലവാരത്തിലുള്ള ആറു ക്ലാസ് മുറികൾ, ഓഫീസ് മുറി, വർക്ക് ഷോപ്പ്, സെമിനാർ ഹാൾ, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാൾ, പ്ലേയ്‌സ്‌മെന്റ് സെൽ റൂം, കാന്റീൻ എന്നിവയടക്കം 24000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ കെട്ടിടം. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർക്കുള്ള മുറികളും കെട്ടിടത്തിലുണ്ട്. 

എല്ലാ നിലയിലും ടോയ് ലറ്റകളുമുണ്ട്.  കെട്ടിടത്തിലേക്ക് ആവശ്യമായ ജലലഭ്യതയ്ക്കായി മഴ വെള്ളസംഭരണ ടാങ്കും നിർമിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള അഗ്‌നിരക്ഷാ സംവിധാനങ്ങളും 320 കിലോവാട്ട് ജനറേറ്റർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.