ഏറ്റുമാനൂർ: ഏറ്റുമാനൂർ സ്വദേശിനിയായ വിദ്യാർത്ഥിനി ബെംഗളുരുവിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്നും വീണു മരിച്ചു. കൈപ്പുഴ വേമ്പേനിക്കൽ ദാസ്മോൻ തോമസിന്റെ മകൾ ഡോണ ജെസ്സി ദാസ് (18) ആണ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്നും വീണു മരിച്ചത്.
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണു ലഭ്യമായ വിവരം. ബാംഗ്ലൂര്‍ ജെയിൻ കോളേജിൽ ബി കോം ഒന്നാം വര്‍ഷ വിദ്യാർത്ഥിനിയായിരുന്നു ഡോണ. സൗദിലെ ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും. വഴിത്തല മാറിക തടത്തിൽ ജെസ്സിയാണ് മാതാവ്. സഹോദരി:ഡ്രിയ.