ഉത്‌ഘാടനവേദിക്ക് സമീപത്തെ ഫോട്ടോഗ്രാഫേഴ്സിനിടയിൽ ഒരു കുട്ടി ഫോട്ടോഗ്രാഫർ! ഒരു കയ്യിൽ ക്യാമറയും തോളിൽ ക്യാമറ ബാഗും, പത്താം ക്ലാസുകാരനെ അടുത്ത് വിളിച്ചു


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വാഴൂർ ബ്ലോക്കിൽ ഇടയിരിക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  ഉദ്‌ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ്. വേദിയിലെത്തിയ ആരോഗ്യമന്ത്രി വളരെ പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഉത്‌ഘാടനവേദിക്ക് സമീപത്തെ ഫോട്ടോഗ്രാഫേഴ്സിനിടയിൽ ഒരു കുട്ടി ഫോട്ടോഗ്രാഫർ! 

അതെ, ഒരു കയ്യിൽ ക്യാമറയും തോളിൽ ക്യാമറ ബാഗുമായി വളരെ ചെറിയ ഒരു കുട്ടി. ഈ കാഴ്ച കണ്ടതോടെ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് കുട്ടി ആരാണെന്ന് അറിയാനുള്ള കൗതുകത്തോടെ അടുത്തേക്ക് വിളിച്ചു. ഫോട്ടോഗ്രാഫി വളരെ ഇഷ്ടമായ പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന ദേവാനന്ദ് എന്ന മിടുക്കനായിരുന്നു അത്. തൃശൂർ സ്വദേശിയാണ് ദേവാനന്ദ്. മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ അച്ഛൻ സമ്മാനിച്ചണ് ദേവാനന്ദിന്റെ കയ്യിലെ ക്യാമറ. 

ഉത്‌ഘാടന ചടങ്ങുകളുടെ ബന്ധപ്പെട്ടു ദേവാനന്ദ് എടുത്ത ഫോട്ടോസ് എല്ലാം ഒന്നിനൊന്നു മനോഹരങ്ങളായവയാണ്. തന്റെ ക്യാമറയിൽ പകർത്തിയ മനോഹര ദൃശ്യങ്ങൾ ദേവാനന്ദ് ആരോഗ്യമന്ത്രിക്ക് കാട്ടിക്കൊടുത്തു. ദൃശ്യങ്ങൾ കണ്ട ആരോഗ്യമന്ത്രി ദേവാനന്ദിനെ അഭിനന്ദിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 9 മാസം മുമ്പ് ആണ് ദേവാനന്ദിനു അച്ഛനെ നഷ്ടമായത്. ഇടയിരിക്കപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ദിലീപിന്റെ പെങ്ങളുടെ മകനാണ് ദേവാനന്ദ്. 

അവധിക്കാലത്ത് ടിവിയുടെ മുൻപിലും ഫോണിലും സമയം കളയാതെ അച്ഛൻ സമ്മാനിച്ച ക്യാമറ നെഞ്ചോട് ചേർത്ത് ആൾക്കൂട്ടത്തിൽ നിന്ന് മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന ദേവാനന്ദ്…