10 കോടി രൂപ ചെലവിൽ നിർമ്മിച്ച കോട്ടയം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രി വി എൻ വാസവൻ വിലയി


കോട്ടയം: 10 കോടി രൂപ ചെലവിൽ നിർമ്മിച്ച കോട്ടയം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ അന്തിമഘട്ട പുരോഗതി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ വിലയിരുത്തി. കോട്ടയം കളക്‌ട്രേറ്റിനു സമീപം ഏഴുനിലകളിലായി 31691 ചതുരശ്രയടിയുള്ള മന്ദിരമാണ് നിർമിച്ചത്.

 

 ജില്ലാ പ്ലാനിംഗ് ഓഫീസ്, ടൗൺ പ്ലാനിംഗ് ഓഫീസ്, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റ്കസ് വിഭാഗം എന്നീ ഓഫീസുകളാണ് പുതിയ മന്ദിരത്തിൽ പ്രവർത്തിക്കുക.160 പേർക്കിരിക്കാവുന്ന എ.സി. കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, റെക്കോഡ് റൂം, കഫറ്റീരിയ എന്നിവയും ഉൾപ്പെടുന്നതാണ് മന്ദിരം. മന്ദിരത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 

ആസൂത്രണ സമിതി മന്ദിരത്തിനു സമീപം പ്രത്യേക ഉദ്ഘാടന വേദിയൊരുക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരും അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും.