വൈക്കം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹം എന്ന് തമിഴ്‍നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഒന്നിച്ചുനിന്നുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുകൂടുമെന്ന സന്ദേശമാണ് വൈക്കം സത്യാഗ്രഹം നല്‍കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചേർന്ന് നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇരുവരും ചടങ്ങിന്റെ ഉത്ഘടനത്തിനായി വേദിയിൽ എത്തിയത്.
ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. വൈക്കം ബീച്ചിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെയും തമിഴ്നാടിന്റേയും വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.