ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടർ പദ്ധതിയുടെ ഉത്‌ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2022–23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹികനീതി വകുപ്പ് മുഖേന ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടർ പദ്ധതിയുടെ ഉത്‌ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. 

വയല സ്വദേശി ശശി പത്മനാഭൻ, പരിപ്പ് സ്വദേശി എം എൻ സതീദേവി, തൃക്കൊടിത്താനം സ്വദേശി ഷാജികുമാർ, കൂത്രപ്പള്ളി സ്വദേശി ജി രഘു, ചെമ്പ് സ്വദേശി ബിന്ദു കുഞ്ഞപ്പൻ എന്നിവർ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. 

ഹീറോ മാസ്‌ട്രോ 110 സിസി സ്‌കൂട്ടറാണ് നൽകിയത്. ആദ്യഘട്ടത്തിൽ 30 പേർക്കാണ് സ്‌കൂട്ടർ നൽകുന്നത്. പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു.