ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു, ചുഴലിക്കാറ്റായി മാറാൻ സാധ്യത: സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത.


തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 12, 13  എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.