പൊതുജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി നൽകി, അടിസ്ഥാന സൗകര്യങ്ങളിൽ മികവ്, സംസ്ഥാനത്തെ ആദ്യത്തെ ഐ എസ് ഓ സർട്ടിഫൈഡ് കളക്ട്രേറ്റായി കോട്ടയം! പ്രഖ്യാപനം ചൊ


കോട്ടയം: സംസ്ഥാനത്തിനാകെ അഭിമാനമായി തലയുയർത്തി നിൽക്കുകയാണ് നമ്മൾ കോട്ടയംകാരുടെ കളക്ട്രേറ്റ്. എന്താണെന്നല്ലേ, സംസ്ഥാനത്തെ ആദ്യത്തെ ഐ എസ് ഓ സർട്ടിഫൈഡ് കളക്ട്രേറ്റാണ് നമ്മുടെ കോട്ടയം കളക്ട്രേറ്റ്. സംസ്ഥാനത്തെ ആദ്യത്തെ ഐ എസ് ഓ സർട്ടിഫൈഡ് കളക്ട്രേറ്റായി മാറി കോട്ടയം കളക്ട്രേറ്റ് അക്ഷര നഗരിക്ക് വീണ്ടും അഭിമാനം സമ്മാനിച്ചിരിക്കുകയാണ്. ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷനാണ് കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ലഭിച്ചിരിക്കുന്നത്. 

പൊതുജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി നൽകുകയും അടിസ്ഥാന സൗകര്യങ്ങളിൽ മികവ് പുലർത്തുകയും ചെയ്തതാണ് അഭിമാനകരമായ ഈ നേട്ടത്തിന് കോട്ടയം കളക്ട്രേറ്റ് അർഹമായത്. റെക്കോർഡുകൾ ഡിജിറ്റൽ രീതിയിലാക്കി പരിപാലിക്കുകയും അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ നടപടികൾ എടുക്കുകയും പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ പരിശീലനം,ഹാജർ നില പ്രദർശിപ്പിക്കൽ തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാക്കിയതിലൂടെയാണ് കോട്ടയം കളക്ട്രേറ്റ് ഈ നേട്ടം സ്വന്തമാക്കിയതിന് ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു. 

ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ കളക്ട്രേറ്റിൽ റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. ഓഫീസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.