കോട്ടയം: കോട്ടയം ജില്ലയിൽ ആശങ്കയുയർത്തി ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. ജില്ലയുടെ മലയോര മേഖലകളിലും കിഴക്കൻ മേഖലകളിലുമുൾപ്പടെ ഡെങ്കിപ്പനി പടർന്നു പിടിക്കുകയാണ്. ഇതോടൊപ്പം വൈറൽ പനിയും എലിപ്പനിയും ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്കൂൾ തുറന്നതോടെ കുട്ടികളിൽ വൈറൽ പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡെങ്കിപനിയും എലിപ്പനിയും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന 70 വയസ്സുള്ള സ്ത്രീ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ജില്ലയുടെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഡെങ്കിപ്പനി പ്രതിരോധത്തിനായി കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ലയിൽ ആശങ്കയുയർത്തി ഡെങ്കിപ്പനി വ്യാപകം, മലയോര മേഖലകളിലുൾപ്പടെ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു.