തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയം ഉൾപ്പെടെ 5 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളില്‍ ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കോട്ടയം ഉൾപ്പെടെ 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്.