കാഞ്ഞിരപ്പള്ളിയിൽ സ്കൂൾവിട്ടു മടങ്ങുന്നതിനിടെ കാറിടിച്ച് നഴ്സറി വിദ്യാർഥി മരിച്ചു, നാല് വയസ്സുകാരന്റെ ദാരുണാന്ത്യം മാതാവിന്റെ കൺമുൻപിൽ.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്കൂൾവിട്ടു മടങ്ങുന്നതിനിടെ കാറിടിച്ച് നഴ്സറി വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ്(4) ആണ് മരിച്ചത്. ആനക്കല്ല് ഗവ എൽപി സ്കൂളിലെ യുകെജി വിദ്യാർഥിയായിരുന്നു ഹെവൻ. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനക്കല്ല് തടിമില്ലിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കിടക്കുകയായിരുന്ന ഹെവനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.