കാഞ്ഞിരപ്പള്ളി: അമൽ ജ്യോതിക്ക് എതിരെ നടക്കുന്നത് സംഘടിത അക്രമണമാണെന്നും ഇപ്പോൾ നടക്കുന്നത് തൽപരകക്ഷികളുടെ വ്യക്തമായ അജണ്ട നടപ്പാക്കൽ ആണെന്നും പ്രതികരിച്ചു കാഞ്ഞിരപ്പള്ളി രൂപത. അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണക്കുറിപ്പ് ഇറക്കി കാഞ്ഞിരപ്പള്ളി രൂപത. ഇത് തേഞ്ഞു മാഞ്ഞു പോയൊരു കേസ്സാകാൻ പാടില്ല എന്നും ഇനിയും കേരളക്കരയിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാവരുതെന്നും സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം എസ് പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ ഫാ.ബോബി അലക്സ് മണ്ണംപ്ളാക്കൽ പറഞ്ഞു.
വിദ്യാർത്ഥിനിയുടെ മരണത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ വിശദീകരണക്കുറിപ്പ്: